വിറക് മുറിയ്ക്കുന്നതിനിടെ യന്ത്രവാള്‍ കഴുത്തില്‍ക്കൊണ്ട് യുവാവ് മരിച്ചു. ഇടുക്കി പൂപ്പാറ മൂലത്തറ കോളനി സ്വദേശി വിഘ്‌നേഷാണ് മരിച്ചത്. തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിഘ്‌നേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ദൈനംദിന തൊഴിലിന്റെ ഭാഗമായി വിറക് മുറിയ്ക്കുന്നതിനിടെയായിരുന്നു അപകടം. വിറക് മുറിയ്ക്കുന്നതിനിടെ അവിചാരിതമായി യന്ത്രവാളിന്റെ ദിശ മാറുകയും കഴുത്തില്‍ കൊള്ളുകയുമായിരുന്നു. ഉടന്‍ തന്നെ മറ്റ് ജോലിക്കാരെത്തി വിഘ്‌നേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസറ്റ്മോർട്ടം നടപടികൾ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.