Newsperseconds.com

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അന്വേഷണം വൈകുന്നത് ചോദ്യം ചെയ്ത് കേരള ഹൈക്കോടതി

Capture

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചതിന് പിന്നാലെ, അന്വേഷണം അനിശ്ചിതകാലത്തേക്ക് നീട്ടാനാകില്ലെന്ന് കേരള ഹൈക്കോടതി. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കണമെന്നും ഇ ഡി യോട് ഹൈക്കോടതി ആവശ്യപ്പെട്ടു. നിക്ഷേപകനായ അലി സാബ്രി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ സുപ്രധാന നിര്‍ദേശം.

സഹകരണ സംഘങ്ങള്‍ സാധാരണക്കാര്‍ക്കുള്ളതാണെന്നും കോടീശ്വരന്മാര്‍ക്കുള്ളതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കരുവന്നൂരിലെ ഇടപാടുകളെ സംബന്ധിച്ച് പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഗൗരവമായി പരിശോധിക്കണമെന്നും ഇ ഡിയോട് ഹൈക്കോടതി പറഞ്ഞു. കേസ് മറ്റൊരു ദിവസത്തേക്ക് പരിഗണിക്കുന്നതിലേക്കായി മാറ്റി. തന്റെ സ്വത്ത് കണ്ടുകെട്ടാനും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുമുള്ള ഇഡിയുടെ നീക്കത്തെ ചോദ്യം ചെയ്ത് കേസിലെ പ്രതി അലിസാബ്രി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

Share this Article

Leave a Comment