കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ട്രെയിൻ സർവീസുമായി ഇന്ത്യൻ റെയിൽവേ. ഈ മാസം 30ന് ആരംഭിക്കുന്ന ആസ്ത സ്പെഷ്യൽ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി 7.10-ന് പുറപ്പെടും. കോയമ്പത്തൂർ, തിരുപ്പൂർ, ഇറോഡ്, സേലം, ജോലോർ പേട്ട, ഗോമതി നഗർ എന്നീ സ്റ്റേഷനുകളിൽ ട്രെയിന് സ്റ്റോപ്പ് ഉണ്ട്. ഐആർസിടിസി ആപ്പ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് ഫെബ്രുവരി 22ന് അയോധ്യയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് ഉണ്ടായിരിക്കുന്നതാണ്.
ജനുവരി 30നും ഫെബ്രുവരി 2, 9, 14, 19, 24, 29 തീയതികളിലും പാലക്കാട് നിന്ന് അയോധ്യയിലേക്കും, തിരികെ ഫെബ്രുവരി 3, 8, 13, 18, 23, 28, മാർച്ച് 4 തീയതികളിലും സർവീസ് ഉണ്ടായിരിക്കും.