Newsperseconds.com

രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസ്; പ്രതികളുടെ മാനസിക നില പരിശോധിക്കും; വാദം ജനുവരി 25 ന്

Capture

ആലപ്പുഴ: അഡ്വ. രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ പ്രതികളുടെ മാനസിക നില പരിശോധന നടത്താന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് പ്രതികളെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്നതിന് മുമ്പായി മാനസിക നില പരിശോധിക്കണമെന്ന കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

ജനുവരി 25 നാണ് വാദം. അന്ന് പ്രതികള്‍ക്ക് പറയാനുള്ളത് കോടതി നേരിട്ട് കേട്ടതിനു ശേഷമായിരിക്കും ശിക്ഷവിധിയുടെ തീയതി തീരുമാനിക്കുക. അതേ സമയം, കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ സാധാരണമെന്നും കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കരുതെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികളുടെ പ്രായം, കുടുംബം, പശ്ചാത്തലം എല്ലാം പരിഗണിച്ച് ശിക്ഷ ഇളവ് വേണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

Share this Article

Leave a Comment