Newsperseconds.com

ലോകസ്ഭാ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

Untitled Design (94)

ലോകസ്ഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 5,74,175 പേരാണ് പുതിയ വോട്ടര്‍മാര്‍. സംസ്ഥാനത്തെ ആകെ വോട്ടര്‍മാർ 2,70, 99, 326 ആണ്.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. 32,79,172 വോട്ടര്‍മാരാണ് മലപ്പുറം ജില്ലയിലുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയില്‍ നിന്ന് 3.75 ആളുകളെ ഒഴിവാക്കിയിട്ടുണ്ട്. അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ഇനിയും പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദായകരെ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനും വോട്ടിംഗ് മെഷിനുകള്‍ പരിചയപ്പെടുത്തുന്നതിനുമായി വോട്ട് വണ്ടിയും പര്യടനം തുടങ്ങിയി‌ട്ടുണ്ട്. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും വോട്ട് വണ്ടി പര്യടനം നടത്തും. ‘വോട്ട് വണ്ടി’ യുടെ യാത്ര സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം കവടിയാറില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം സബ്കളക്ടര്‍ ഡോ. അശ്വതി ശ്രീനിവാസ്, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വോട്ട് ചെയ്യാന്‍ ആളുകളെ പ്രേരിപ്പിച്ച് സംസ്ഥാനത്ത് 100 ശതമാനം പോളിങ് ഉറപ്പാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പറഞ്ഞു. സംസ്ഥാനതല ഉദ്ഘാടനത്തോടൊപ്പം ജില്ലകളില്‍ അതത് കളക്ടര്‍മാര്‍ വോട്ട് വണ്ടി ഫ്ളാഗ് ഓഫ് ചെയ്യും.

 

Share this Article

Leave a Comment