Newsperseconds.com

രാമക്ഷേത്ര ചടങ്ങില്‍ പങ്കെടുത്തില്ല; നടന്‍ മോഹന്‍ലാലിന് സൈബര്‍ ആക്രമണം; മലൈക്കോട്ടെ വാലിബന്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

Capture

അയോധ്യ രാമക്ഷേത്ര ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടും പങ്കെടുക്കാത്ത നടന്‍ മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വന്‍ ആക്രമണം. ചടങ്ങില്‍ പങ്കെടുത്തില്ലെന്നും അതിനാല്‍ മലൈക്കോട്ടെ വാലിബന്‍ ബഹിഷ്‌കരിക്കുമെന്നുമാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.

വാലിബന്റെ പ്രമോഷന്റെ ഭാഗമായി മോഹന്‍ലാല്‍ പങ്കുവെച്ച ഒരു പോസ്റ്റിനു താഴെയാണ് സിനിമ ബഹിഷ്‌കരിക്കുന്നതായുള്ള കമന്റുകള്‍ ആദ്യം വന്നത്. രാമക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കാത്തതിനാല്‍ മോഹന്‍ലാലിന്റെ ഒരു സിനിമയും ഇനി സപ്പോര്‍ട്ട് ചെയ്യില്ലെന്നും വരാനിരിക്കുന്ന വാലിബനെ പൂര്‍ണ്ണമായും ബഹിഷ്‌കരിക്കുമെന്നുമാണ് കമന്റുകള്‍. എന്നാല്‍ സംഘികള്‍ സിനിമ ബഹിഷ്‌കരിക്കുന്നതോടെ വാലിബന്‍ ഹിറ്റാകുമെന്ന പരിഹാസ കമന്റുകളും അതിന് താഴെ വന്നു.

മോഹന്‍ലാലും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന വിശേഷണവും മലൈക്കോട്ടെ വാലിബനുണ്ട്. നൂറ് കോടി ക്ലബ്ബില്‍ കയറാന്‍ പോകുന്ന മോഹന്‍ലാലിന്റെ അടുത്ത സിനിമയെന്നാണ് ആരാധകര്‍ പറയുന്നത്. ചിത്രത്തിന്റെ ആദ്യദിന ബോക്സ്ഓഫീസ് കളക്ഷന്‍ അഞ്ച് കോടി ഉണ്ടാകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

Share this Article

Leave a Comment