Newsperseconds.com

ഭൂനിയമ ഭേദഗതി ബില്ലില്‍ തിരിഞ്ഞു നോക്കാതെ ഗവര്‍ണര്‍; വേറിട്ട സമര ആഹ്വാനവുമായി സിപിഎം

Capture

ഇടുക്കി: ഭൂനിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഇടുക്കിയിലെ സിപിഎം. വേറിട്ട സമര പദ്ധതികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് പ്രവര്‍ത്തകര്‍. ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തില്‍ ഗവര്‍ണര്‍ക്ക് ഇടുക്കിയില്‍ നിന്ന് ഒരു ലക്ഷം പ്രതിഷേധ ഇ- മെയില്‍ അയക്കാനാണ് തീരുമാനം. കൂടാതെ പട്ടയ നടപടികള്‍ തടഞ്ഞ കോടതി ഉത്തരവിനെതിരെ നിയമ പോരാട്ടവും പ്രതിഷേധവും ശക്തമാക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.

ഭൂപതിവ് നിയമ ഭേദഗതി ബില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് രാജ് ഭവന്‍ മാര്‍ച്ചടക്കം സംഘടപ്പിച്ചിട്ടും നടപടിയുണ്ടായില്ല. സെപ്റ്റംബര്‍ 14 ന് നിയമസഭ പാസാക്കിയ ഭൂപതിവ് നിയമ ഭേദഗതി ബില്‍ ആണ് ഇതുവരെ ആയിട്ടും ഗവര്‍ണര്‍ ഒപ്പിടാതെ വെച്ചത്. ഇടുക്കി ജില്ല രൂപീകൃതമായതിന്റെ അമ്പത്തി രണ്ടാം വാര്‍ഷികം ദിനമായ ജനുവരി ഇരുപത്തിയാറിനാണ് ഗവര്‍ണര്‍ക്ക് ഇ- മെയില്‍ അയക്കുന്നത്.

Share this Article

Leave a Comment