തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ കേരള പദയാത്രക്ക് ജനുവരി 27 ന് തുടക്കം. പദയാത്ര ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 27ന് പാലക്കാടാണ് കേരള പദയാത്രയുടെ സമാപനം. കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന പദയാത്ര ഫെബ്രുവരി 12ന് തിരുവനന്തപുരത്ത് എത്തുമ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പങ്കെടുക്കും.
അതേ സമയം, യാത്രയോട് അനുബന്ധിച്ച് ഓരോ മണ്ഡലത്തിലും 1000 പേര്‍ പുതുതായി പാര്‍ട്ടിയില്‍ അംഗത്വമെടുക്കുമെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. ഒരു മണ്ഡലത്തില്‍ രണ്ട് ദിവസം പദയാത്ര പര്യടനം നടത്തും. ‘പുതിയ കേരളം നരേന്ദ്രമോദിക്കൊപ്പം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പദയാത്ര സംഘടിപ്പിക്കുന്നത്. ഓരോ ദിവസവും കാല്‍ ലക്ഷം പ്രവര്‍ത്തകര്‍ പദയാത്രയില്‍ അണിനിരക്കുമെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം.