Newsperseconds.com

പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയക്കിടെ ആശാ ശരത്തിന് ഹൃദയാഘാതം വന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Untitled Design (96)

ആലപ്പുഴ: പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയക്കിടെ മരിച്ച ആശാ ശരത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ശസ്ത്രക്രിയയില്‍ സങ്കീര്‍ണതകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഹൃദയാഘാതം സംഭവിച്ച് മരിക്കുകയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ആശയെ ശസ്ത്രക്രിയയ്ക്കായി കടപ്പുറം വനിതാ ശിശു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് വെള്ളിയാഴ്ചയാണ്. ലാപ്രോസ്‌കോപിക് സര്‍ജറി ആയിരുന്നു. സാധാരണ ഗതിയില്‍ ലാപ്രോസ്‌കോപിക് സര്‍ജറിക്ക് സങ്കീര്‍ണതകളൊന്നുമുണ്ടാകാറില്ല. എന്നാല്‍ ശസ്ത്രക്രിയക്കിടെ അമിത രക്തസ്രാവം ഉണ്ടാവുകയും അസ്വസ്ഥത കാണിക്കുകയും ചെയ്തതോടെ ആശയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.

സംഭവത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി കടപ്പുറം വനിതാ ശിശു ആശുപത്രി സൂപ്രണ്ടില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം ഉണ്ടായതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആശയുടെ ഭര്‍ത്താവ് ശരത്ത് വിദേശത്താണ്.

Share this Article

Leave a Comment