Newsperseconds.com

കേരളത്തിന്റെ കടമെടുപ്പ് പരിധി; ഇടക്കാല ഉത്തരവിൽ വാദം കേൾക്കാൻ സുപ്രിംകോടതി

Untitled Design (30)

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ കേരളം നൽകിയ ഹർജിയിൽ കേന്ദ്രസർക്കാർ മറുപടി നൽകി. പെന്‍ഷൻ നൽകുന്നതിന് അടിയന്തരമായി കടമെടുക്കാൻ അനുവദിക്കുന്നതിന് ഇടക്കാല ഉത്തരവ് ഇറക്കണമെന്ന കേരളത്തിന്‍റെ ആവശ്യം അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ പറഞ്ഞു. അടുത്തമാസം 16 നാണ് ഹർജി വീണ്ടും പരിഗണിക്കുക.

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു കൊണ്ട് കേന്ദ്രം പുറത്തിറക്കിയ രണ്ട് ഉത്തരവുകൾക്കെതിരെയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ സർക്കാരുകൾക്ക് കേന്ദ്രത്തിന്‍റെ തീരുമാനത്തിൽ പ്രശ്നം ഇല്ലെന്നും ധനകാര്യ മാനേജ്മെന്‍റിലെ പരാജയം മറയ്ക്കാമാണ് കേരളം സ്യൂട്ട് ഹർജിയുമായി കോടതിയെ സമീപിച്ചതെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണി കോടതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം, കേന്ദ്രത്തിന്‍റെ എതിർപ്പ് അവഗണിച്ച് ഇടക്കാല ഉത്തരവിൽ വാദം കേൾക്കാൻ സുപ്രിംകോടതി തീരുമാനിച്ചു.

Share this Article

Leave a Comment