Newsperseconds.com

ഭൂമി തര്‍ക്കം; മലപ്പുറത്ത് വയോധികന്റെ കണ്ണില്‍ മുളകുപൊടി വിതറി ക്രൂരമര്‍ദ്ദനം

Capture

മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ വയോധികന്റെ കണ്ണില്‍ മുളകുപൊടി വിതറി ക്രൂരമര്‍ദ്ദനം. മഞ്ചേരി കാരപ്പറമ്പ് സ്വദേശി 65കാരനായ ഉണ്ണി മുഹമ്മദാണ് ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. സ്ഥല തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവാണ് ഉണ്ണി മുഹമ്മദിനെ മര്‍ദ്ദിച്ചത്.

ഉണ്ണി മുഹമ്മദിന്റെ ഭാര്യക്കും ഓട്ടിസം ബാധിതനായ മകനും സംഭവത്തില്‍ പരിക്കേറ്റു. ബന്ധു യൂസഫും മകന്‍ റാഷിനുമാണ് മുഹമ്മദിനേയും കുടുംബത്തിനേയും ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്. പരാതി നല്‍കിയെങ്കിലും പൊലീസ് ഇതുവരെ നടപടി എടുത്തില്ലെന്നും ഉണ്ണി മുഹമ്മദ് പറഞ്ഞു.

Share this Article

Leave a Comment