തൃശ്ശൂര്‍: പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനായി വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന പട്ടികവര്‍ഗ മേഖല ക്യാമ്പ് ഇന്നും നാളെയുമായി തൃശൂര്‍ ജില്ലയിലെ അതിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ അരൂമുഴിയില്‍ നടക്കും.
ഇന്ന് രാവിലെ ഒന്‍പതിന് അരൂമുഴിയിലെ പട്ടികവര്‍ഗ ഊരിലെ വീടുകള്‍ വനിതാ കമ്മിഷന്‍ സന്ദര്‍ശിച്ചു. രാവിലെ 11ന് അരൂമുഴി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ശില്‍പ്പശാല വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്തു.
ജനുവരി 27ന് രാവിലെ 10ന് അരൂമുഴി കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ഏകോപന യോഗം വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും.