കോട്ടയം: ഇല്ലിക്കല്‍കല്ല് സന്ദര്‍ശിച്ച് മടങ്ങവേ ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. എറണാകുളം അരയങ്കാവ് സ്വദേശി ആന്റണി റോഷന്‍(24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മരട് സ്വദേശി ആല്‍ബിനെ (23) പരുക്കുകളോടെ പാലാ മാര്‍ സ്ലീവാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം നടന്നത്. എറണാകുളത്ത് നിന്നും ഏഴംഗസംഘമാണ് നാല് ബൈക്കുകളിലായി ഇല്ലിക്കല്‍ കല്ലിലെത്തിയത്. തിരികെ മടങ്ങുമ്പോള്‍ ബൈക്കിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. സഫാ മസ്ജിദിന് സമീപത്തുള്ള തോട്ടിലേക്കാണ് ബൈക്ക് മറിഞ്ഞത്.