Newsperseconds.com

കാവിലക്കാട് ക്ഷേത്രത്തില്‍ എഴുന്നള്ളത്തിനിടെ ആനയെ നിര്‍ത്തുന്നതിനെ ചൊല്ലി ദേശക്കാര്‍ തമ്മില്‍ സംഘര്‍ഷം

Capture

തൃശൂര്‍: കുന്നംകുളം കാവിലക്കാട് ക്ഷേത്രത്തില്‍ എഴുന്നള്ളത്തിനിടെ ആനയെ നിര്‍ത്തുന്നതിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കം അടിയില്‍ കലാശിച്ചു. എഴുന്നള്ളിപ്പ് സമയത്ത് നടുവില്‍ ക്ഷേത്രത്തിലെ ആനയും വലത്തെ ഭാഗത്ത് തെച്ചിക്കോട്ട് രാമചന്ദ്രനെയുമാണ് നിര്‍ത്തിയത്. ഇതിനിടയിലേക്ക് ചിറയ്ക്കല്‍ കാളിദാസന്‍ എന്ന ആനയെ നിര്‍ത്തിയതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്.

ചിറയ്ക്കല്‍ കാളിദാസന്‍ എന്ന ആനയെ നിര്‍ത്തിയതിനെ ചൊല്ലി ദേശക്കാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് തമ്മിലടി വലിയ സംഘര്‍ഷത്തിലേക്ക് പോകുമെന്നയാതോടെ തെച്ചിക്കോട്ടുകാവ് ദേവസ്വക്കാര്‍ ആനയുമായി മടങ്ങുകയായിരുന്നു. പിന്നീട് പൊലീസും ക്ഷേത്രം ഭാരവാഹികളും ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.

Share this Article

Leave a Comment