തൃശൂര്‍: ശ്രീരാമനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട് വിവാദമായ സംഭവത്തില്‍ പി ബാലചന്ദ്രന് എംഎല്‍എക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ജനുവരി 31 ന് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നാണ് സിപിഐ ആവശ്യപ്പെട്ടത്. യോഗത്തില്‍ ഈ വിഷയം മാത്രമായിരിക്കും അജണ്ട. എംഎല്‍എയോട് നേരിട്ടെത്തി വിശദീകരണം നല്കാന് പാര്‍ട്ടി ജില്ലാ സെക്രട്ടറി കത്ത് നല്കി.
രാമായണത്തിലെ ഒരു സന്ദര്‍ഭം എടുത്തു പറഞ്ഞ് രാമന്, സീത, ലക്ഷ്മണന് എന്നിവരെ പരാമര്‍ശിച്ചായിരുന്നു എംഎല്‍എയുടെ കുറിപ്പ്. ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതോടെ നെഗറ്റീവ് കമന്റുകള്‍ കൊണ്ട് നിറയുകയായിരുന്നു. എന്നാല്‍ കുറിപ്പ് വിവാദമായതോടെ പി ബാലചന്ദ്രന് പോസ്റ്റ് ഒഴിവാക്കി.
‘കഴിഞ്ഞ ദിവസഫേസ്ബുക്കില് ഞാന്‍ ഒരു പഴയ കഥ ഇട്ടിരുന്നു. അത് ആരെയും മുറിപ്പെടുത്താല്‍ ഉദ്ദേശിച്ചതല്ല ഞാന്‍ മിനിറ്റുകള്‍ക്കകം അത് പിന്‍വലിക്കുകയും ചെയ്തു ഇനി അതിന്റെ പേരില്‍ ആരും വിഷമിക്കരുത് ഞാന്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുന്നു’, എന്നായിരുന്നു എം എല്‍ എയുടെ ഖേദപ്രകടനം. രാമായണത്തിലെ കഥാപാത്രമായ സീത, രാമനും ലക്ഷ്മണനും ഇറച്ചിയും പോറോട്ടയും വിളമ്പി കൊടുത്തു എന്ന ബാലചന്ദ്രന്റെ പോസ്റ്റാണ് വിവാദമായത്.