പാലക്കാട്: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65)ആണ് മരിച്ചത്.
പാലക്കാട് കോട്ടായി ചേന്ദങ്കാട്ടില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. വീട്ടിലുണ്ടായ വാക്കുതര്‍ക്കത്തിന്റെ പേരില്‍ ഭര്‍ത്താവ് വിറക് ക്കൊള്ളി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് വിവരം.
തലയ്ക്ക് അടിയേറ്റ വേശുക്കുട്ടി തല്‍ക്ഷണം മരിച്ചു. ഭര്‍ത്താവ് വേലായുധനെ കോട്ടായി പൊലീസ് കസ്റ്റഡിയിലെടുത്തു.