കൊച്ചി: പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദിന്റെ ഡിഎന്‍എ പരിശോധന നടത്താന്‍ എന്‍ഐഎ. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് എന്‍ഐഎ നീക്കം.
വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കും. 13 വര്‍ഷം ഷാജഹാനെന്ന പേരില്‍ ഒളിവിലായിരുന്ന സവാദിനെ കണ്ണൂരില്‍ നിന്നാണ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സവാദിനെ പോലീസ് പിടികൂടിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സംരക്ഷണത്തിലായിരുന്നു സവാദിന്റെ ഒളിവ് ജീവിതമെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.