Newsperseconds.com

മാത്യൂ കുഴല്‍നാടനെതിരെ കേസെടുത്ത് റവന്യൂ വകുപ്പ്; ഹിയറിങിന് ഹാജരാകാന്‍ നോട്ടീസ്

Capture

തിരുവനന്തപുരം: മൂവാറ്റുപുഴ എം.എല്‍.എ.യും കോണ്‍ഗ്രസ് നേതാവുമായ മാത്യു കുഴല്‍നാടന്‍ ചിന്നക്കനാലില്‍ സൂര്യനെല്ലിയിലെ കാപ്പിറ്റന്‍ റിസോര്‍ട്ടിന് സമീപത്തെ 50 സെന്റ് സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് റവന്യൂ വകുപ്പ് കേസെടുത്തതിനാല്‍ നിയമപോരാട്ടത്തിലേക്ക്. ആധാരത്തില്‍ ഉള്ളതിനേക്കാള്‍ 50 സെന്റ് സര്‍ക്കാര്‍ അധികഭൂമി കയ്യേറിയതിന് ഭൂസംരക്ഷണ നിയമപ്രകാരമാണ് റവന്യൂ വകുപ്പിന്റെ നടപടി. ഹിയറിങിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി.

അതേ സമയം, ചിന്നക്കനാലില്‍ ഭൂമി കൈയേറിയിട്ടില്ലെന്ന് മാത്യു കുഴല്‍നാടന്‍ ഉറപ്പിച്ച് പറയുന്നതിനിടയിലാണ് റവന്യൂവകുപ്പിന്റെ നീക്കം. സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍നടപടി ആവശ്യപ്പെട്ട് ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ ഇടുക്കി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കുഴല്‍നാടന്‍ 50 സെന്റ് പുറമ്പോക്ക് ഭൂമി കൈയേറി മതില്‍ നിര്‍മിച്ചെന്നും ഭൂമി രജിസ്‌ട്രേഷനിലും പോക്കുവരവിലും ക്രമക്കേട് നടത്തിയെന്നും സ്ഥലം വാങ്ങിയപ്പോള്‍ ഉണ്ടായിരുന്ന 1000 ചതുരശ്ര അടി കെട്ടിടത്തിന്റെ കാര്യം മറച്ചുവെച്ച് നികുതി വെട്ടിച്ചെന്നുമായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍.

 

Share this Article

Leave a Comment