കണ്ണൂര്‍: എസ്ബിഐ ജീവനക്കാരിയുടെ മരണം ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് കുടുംബത്തിന്റെ പരാതി. അടുത്തില സ്വദേശി ദിവ്യയുടെ മരണത്തിലാണ് കുടുംബക്കാര് കൊലപാതകമെന്ന് ആരോപിച്ച് പരാതി നല്‍കിയത്.
സംഭവദിവസം രാത്രി അമ്മയെ നിര്‍ബന്ധിച്ച് ഗുളിക കഴിപ്പിച്ചിരുന്നതായും ഛര്ദ്ദിച്ചപ്പോള് വീണ്ടും കഴിപ്പിച്ചതായും പത്തുവയസ്സുകാരനായ മകന് വെളിപ്പെടുത്തി. ഭര്‍ത്താവ് ഉണ്ണികൃഷ്ണനും ഭര്‍തൃമാതാവും മകളെ ജാതി അധിക്ഷേപം നടത്തി നിരന്തരം പീഡിപ്പിച്ചു എന്നാണ് ദിവ്യയുടെ അച്ഛന് പഴയങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്. 2024 ജനുവരി 25നാണ് ദിവ്യയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.