Newsperseconds.com

ഡോ. വന്ദന ദാസ് കൊലപാതക കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നാളത്തേക്ക് മാറ്റി

Capture

ഡോ. വന്ദന ദാസ് കൊലപാതകക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ കെ ജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജി നാളത്തേക്ക് മാറ്റി. പോലീസ് ശരിയായ ദിശയില്‍ അന്വേഷിക്കുന്നില്ലെന്നും പൊലീസ് അന്വേഷണത്തില്‍ താല്‍പര്യക്കുറവ് കാണിക്കുന്നുവെന്നും ആരോപിച്ചാണ് ഹര്‍ജി നല്‍കിയത്. അത് കൊണ്ട് തന്നെ സിബിഐ അന്വേഷണം അനിവാര്യമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നാല്‍, സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തിരുന്നു. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രവും നല്‍കി. ആവശ്യമെങ്കില്‍ സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.

Share this Article

Leave a Comment