ആലപ്പുഴ: തോട്ടപ്പള്ളിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിയേറ്റാണ് മരണം സംഭവിച്ചത്. തോട്ടപ്പള്ളി ആനന്ദ് ഭവനില്‍ നന്ദു ശിവാനന്ദ് (27) ആണ് മരിച്ചത്.
കുരുട്ടൂര്‍ ക്ഷേത്ര ഉത്സവനിടെ ഉണ്ടായ വാക്കേറ്റം വലിയ സംഘര്‍ഷത്തില്‍ എത്തുകയായിരുന്നു. നന്ദുവിനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നന്ദു ശിവാനന്ദ്.
ഡിവൈഎഫ്‌ഐ തോട്ടപ്പള്ളി മേഖലാ പ്രസിഡന്റ് ജഗത് സൂര്യനാണ് കേസിലെ ഒന്നാം പ്രതി. കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ജഗത് അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.