Newsperseconds.com

യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ വധശ്രമത്തിന് കേസ്; കൊല്ലത്ത് ഇന്ന് കെഎസ് യു വിദ്യാഭ്യാസ ബന്ദ്

Capture

കൊല്ലം: കെഎസ് യു നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു കൊല്ലത്ത് ഇന്ന് കെഎസ് യു വിദ്യാഭ്യാസ ബന്ദ്. ആഷിക് ബൈജു, നെഫ്‌സല്‍ കളത്തിക്കാട് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബന്ദ് ആഹ്വാനം ചെയ്തത്.

യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. കേസ് എടുത്ത നടപടിക്കെതിരെ കുണ്ടറ പൊലീസ് സ്റ്റേഷന്‍ യൂത്ത് കോണ്‍ഗ്രസ്സ്- കെഎസ് യു പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. ഉപരോധത്തില്‍ പങ്കെടുത്ത കെഎസ് യു നേതാക്കളെ ആണ് അറസ്റ്റ് ചെയ്തത്.

മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടി ആയ ഫൈസല്‍ കുളപ്പാടത്തെ രണ്ടാം പ്രതിയാക്കിയാണ് വധശ്രമത്തിന് പൊലീസ് കേസെടുത്തത്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് ഇല്ലാത്ത ഫൈസലിന്റെ പേര് പിന്നീട് ചേര്‍ത്തതാണെന്നാണ് യൂത്ത്‌കോണ്‍ഗ്രസ് ആരോപിക്കുന്നത്.

Share this Article

Leave a Comment