Newsperseconds.com

മലപ്പുറത്ത് ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം

Capture

മലപ്പുറം: കൊണ്ടോട്ടിയില്‍ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. കൂട്ടുകാര്‍ക്കൊപ്പം മുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം നടന്നത്. മുള്ളമടക്കല്‍ ഷിഹാബുദ്ധീന്‍, റസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഐബക്ക് ആണ് മരിച്ചത്.

ഉടനെ തന്നെ വാഴക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് ഓമാനൂര്‍ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Share this Article

Leave a Comment