Newsperseconds.com

തിരുവാറന്മുള ശ്രീപാര്‍ത്ഥ സാരഥി മഹാക്ഷേത്രത്തിലെ തിരുവുത്സവത്തിന് നാളെ തുടക്കം കുറിക്കും

Capture

പ്രസിദ്ധമായ തിരുവാറന്മുള ശ്രീപാര്‍ത്ഥസാരഥി മഹാക്ഷേത്രത്തിലെ 1199-ാമാണ്ടത്തെ തിരുവുത്സവത്തിന് നാളെ തുടക്കം കുറിക്കും. നാളെ പകല്‍ 10.20 നും 10.45 നും മദ്ധ്യേയുള്ള മീനം രാശി ശുഭമുഹൂര്‍ത്തത്തില്‍ തൃക്കൊടിയേറ്റോടുകൂടി സമാരംഭിച്ച് ഫെബ്രുവരി 9-ാം തിയ്യതി വെള്ളിയാഴ്ച തിരു ആറോട്ടോടു കൂടി സമാപിക്കും.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്രോപദേശക സമിതിയിടേയും ചുമതലയിലാണ് ഇത്തവണയും തിരുവുത്സവം നടത്തുക. ക്ഷേത്രത്തിലെ വിശേഷാല്‍ പൂജകള്‍ക്കും ചടങ്ങുകള്‍ക്കും പതിവടിയന്തിരങ്ങള്‍ക്കും പുറമേ വിവിധ ക്ഷേത്രകലകളും നൃത്ത- സംഗീത പരിപാടികളും ഉണ്ടായിരിക്കും. ക്ഷേത്രാചാര്യമര്യാദകള്‍ പാലിച്ച് തിരുവുത്സവം വന്‍വിജയമാക്കാനാണ് ക്ഷേത്രോപദേശക സമിതി തീരുമാനിച്ചിരിക്കുന്നത്.

നാളെ രാവിലെ നാലിന് നടക്കുന്ന ഹരിനാമകീര്‍ത്തനത്തിന് ശേഷം നാലരയോടെ മൂലസ്ഥാനമായ വിളക്കുമാടം കൊട്ടാരത്തിലേക്ക് എഴുന്നള്ളിപ്പ് നടത്തും. 7 മണിക്ക് സമ്പൂര്‍ണ്ണ ഭഗവത്ഗീത പാരായണം. എട്ട് മണിക്ക് മൂലസ്ഥാനമായ വിളക്കുമാടം കൊട്ടാരത്തില്‍ നിന്നും തിരുവാറന്മുള ക്ഷേത്ര സന്നിധിയിലേക്ക് മുളയെഴുന്നള്ളത്ത്. രാവിലെ 10.20 നും 10.45 നും മദ്ധ്യേ മീനം രാശിയില്‍ തൃക്കൊടിയേറ്റ് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് തൃക്കൊടിയേറ്റ് സദ്യ ഉണ്ടായിരിക്കും. വൈകിട്ട് അഞ്ചിന് ശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറും. രാത്രി 9 മണിക്ക് മദുസൂദനന്‍ ആന്റ് പാര്‍ട്ടി അവതരിപ്പിക്കുന്ന ഭക്തിഗാനമേളയും ഉണ്ടായിരിക്കും.

Share this Article

Leave a Comment