Newsperseconds.com

അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങ്; മതേതരത്വത്തിന്റെ മരണമണിയെന്ന് സീതാറാം യെച്ചൂരി

Capture

അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങ് ഭരണഘടനയുടെയും സുപ്രിം കോടതിയുടെയും ലംഘനമെന്ന് സീതാറാം യെച്ചൂരി. ബിജെപി ഇതര സര്‍ക്കാരുകളെ നേരിടാന്‍ ഇ ഡിയെ ഉപയോഗിക്കുന്നുവെന്നും മതേതരത്വത്തിന്റെ മരണമണിയാണ് അയോധ്യയെന്നും അദ്ദേഹം വിമര്‍ശിച്ചു.

ജനങ്ങളുടെ പരമാധികാരത്തില്‍ വിശ്വസിക്കുന്ന സിപിഐഎം ബിജെപിയുടെ നടപടിയെ പൂര്‍ണ്ണമായും എതിര്‍ക്കുന്നുവെന്നും സിപിഐഎം മതത്തെയും വിശ്വാസത്തെയും ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ വിശ്വാസത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Share this Article

Leave a Comment