മലപ്പുറം: കോഴിക്കോട്ടെ പ്രമുഖ സിനിമാ തിയേറ്ററുകളുടെ ഉടമയായ കെ ഒ ജോസഫ് കെട്ടിടത്തിന് മുകളില്‍ നിന്ന് കാല് വഴുതി വീണു മരിച്ചു. ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ ജോസഫിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ചങ്ങരംകുളത്ത് ഉള്ള സുഹൃത്തിന്റെ കെട്ടിട സന്ദര്‍ശനത്തിനിടെയാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയാണ് അപകടം. കോഴിക്കോട്ടെ പ്രമുഖ തിയ്യറ്ററുകളായ കോറണേഷന്‍, മുക്കം അഭിലാഷ്, അന്നാസ് തുടങ്ങിയ സിനിമ തിയേറ്ററുകളുടെ ഉടമയാണ് കെ.ഒ ജോസഫ്.