അങ്കമാലി: മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസിലെ പ്രതി ബാബുവിന് വധശിക്ഷ വിധിച്ച് കോടതി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കുടുംബ വഴക്കിനെ തുടര്‍ന്ന് മകള്‍ സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. സഹോദരനായ ശിവന്‍, ഭാര്യ വത്സല, എന്നിവരെ കൊന്നതില്‍ ഇരട്ട ജീവപര്യന്തവും വിധിച്ചു. 14 വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി 4.1 ലക്ഷം രൂപ പിഴയും ചുമത്തി.
കുടുംബ വഴക്കിനെ തുടര്‍ന്ന് സഹോദരനായ ശിവന്‍, ഭാര്യ വത്സല, മകള്‍ സ്മിത എന്നിവരെ ബാബു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 35ഓളം വെട്ടുകളാണ് സ്മിതയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസെന്ന് കണക്കിലെടുത്താണ് സ്മിത കൊലക്കേസില്‍ വധശിക്ഷ നല്‍കിയത്.