കോഴിക്കോട്: എന്‍.ഡി.എ ഘടക കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ( അത്വാലെ )യുടെ കോഴിക്കോട് നടന്ന നേതൃയോഗം പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് നുസ്രത്ത് ജഹാന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. യോഗത്തില്‍ റിപ്പബ്ലിക്കന്‍ മൈനോരിറ്റി വെല്‍ഫയര്‍ ഫെഡറേഷന്‍ സംസ്ഥാന കണ്‍വീനറായി മുസ്ലിം വനിതയായ കെ. വി. സാബിറയെ തെരഞ്ഞെടുത്തു. നേതൃയോഗത്തിലെ പ്രധാന അജണ്ടയായിരുന്നു കണ്‍വീനറെ തിരഞ്ഞെടുക്കല്‍. കോഴിക്കോട് എം. എസ്. എസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി ആര്‍. സോംദേവ് അധ്യക്ഷത വഹിച്ചു.

അതേ സമയം, കോഴിക്കോട് ജില്ല പ്രസിഡന്റായി മുസ്ലിം വനിതയായ എ. പി. റംലത്തിനെ തിരഞ്ഞെടുത്തതും ചരിത്രമാണെന്നും ലീഗ് ഉള്‍പ്പെടെ ജമായത്ത്, സമസ്ത തുടങ്ങി മത സമുദായ രാഷ്ട്രീയ സംഘടനകള്‍ തുടങ്ങി വച്ച പുരുഷാധിപത്യതിനുള്ള മറുപടിയാണെന്ന് നുസ്രത്ത് ജഹാന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സാധാരണക്കാരുടെ പാര്‍ട്ടിയാണെന്നും, മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി നേതൃത്വപടവമുള്ള പുതിയ ആളുകകള്‍ക്കും, യുവാക്കള്‍ക്കും, യുവതികള്‍ക്കും പാര്‍ട്ടിയെ നയിക്കാന്‍ അവസരം നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൂടാതെ, മുസ്ലിം ന്യൂനപക്ഷ പ്രാതിനിത്യമുള്ള വയനാട് ജില്ലയില്‍ നിന്ന് മുസ്ലിം വനിതാ സംഘടനയായ വനിതാ ലീഗ് ജില്ല പ്രസിഡന്റിന്റെ മകള്‍ സുഹാന സലിം ആര്‍പി ഐ മൈനോരിറ്റി ഫെഡറേഷന്‍ വായനാട് ജില്ലാ കണ്‍വീനറായി തിരഞ്ഞെടുക്കപെട്ടത് ശ്രദ്ധേയ മായി. പരിപാടിയില്‍ നാനൂറില്‍ പരം മുസ്ലിം വനിതകള്‍ പങ്കെടുത്തു.

ഭവന നിര്‍മ്മാണം, സ്വയം തൊഴില്‍, സൗജന്യ മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നീ മേഖലകളില്‍ നിര്‍ദ്ധനരായിട്ടുള്ള സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കി പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കുമെന്ന് നേതൃയോഗത്തില്‍ തീരുമാനമെടുത്തു. സംസ്ഥാന സെക്രട്ടറി എന്‍. സുനില്‍ കുമാര്‍ സ്വാഗതവും, റെഫ സംസ്ഥാന കണ്‍വീനര്‍ വി. യു. ജോസഫ്, വയനാട് ജില്ലാ പ്രസിഡന്റ് എസ്. അനില്‍കുമാര്‍,ജോഷി, തുടങ്ങിയവര്‍ ആശംസയും കോഴിക്കോട് ജില്ലാ പ്രസിഡന്റ് എ. പി. റംല നന്ദിയും രേഖപെടുത്തി.