മാനന്തവാടി: വയനാട്ടില്‍ വീണ്ടും കാട്ടാനയിറങ്ങി. വനംവകുപ്പ് സ്ഥലത്തെത്തി ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാനന്തവാടിക്കടുത്ത് പായോടാണ് റേഡിയോ കോളര്‍ ഘടിപ്പിച്ച ഒറ്റയാന്‍ ഇറങ്ങിയത്. ആന നഗരത്തിലെ കോടതി വളപ്പിലേക്ക് കടന്നുവെന്നാണ് നാട്ടുകാര്‍ അറിയിക്കുന്നത്. സ്‌കൂള്‍ അധികൃതര്‍ക്ക് കുട്ടികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വീട്ടില്‍ നിന്നു ഇറങ്ങാത്തവര്‍ പുറപ്പെടരുതെന്നും നിര്‍ദേശമുണ്ട്.
കര്‍ണാടക വനമേഖലയില്‍ നിന്നെത്തിയ ആനയാണെന്നാണ് സംശയിക്കുന്നത്. നാഗര്‍ഹോള ദേശീയ ഉദ്യാനത്തില്‍ ഉള്ള ആനയാണെന്നാണ് വിവരം. മാനന്തവാടി നഗരത്തിന് സമീപമാണ് ആന എത്തിയത്. ഇപ്പോള്‍ ആന മാനന്തവടി നഗരത്തിലേക്ക് നീങ്ങുകയാണ്. കെഎസ്ആര്‍ടിസി ഡിപ്പോക്ക് സമീപത്തേക്കാണ് നീങ്ങുന്നത്.