Newsperseconds.com

കേന്ദ്രത്തിനെതിരെ നിയമസഭയില്‍ പ്രമേയവുമായി സര്‍ക്കാര്‍

Capture

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ കേന്ദ്രത്തിനെതിരെ പ്രമേയം കൊണ്ട് വരും. കേരളത്തെ കേന്ദ്രം സാമ്പത്തികമായി മനപ്പൂര്‍വ്വം ഞെരുക്കുന്നുവെന്ന വിമര്‍ശനമാണ് പ്രമേയത്തില്‍ ഉണ്ടാവുക. കൂടാതെ, ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ വയ്ക്കും.

കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുന്നു, കടമെടുപ്പ് പരിധി കുറയ്ക്കുന്നു തുടങ്ങിയ കാര്യങ്ങളും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടും. കേന്ദ്രസര്‍ക്കാരിനെതിരായ ദില്ലി സമരത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പ്രമേയം. പ്രമേയത്തോടുള്ള പ്രതിപക്ഷത്തിന്റെ നിലപാടും പ്രധാനമാണ്.

Share this Article

Leave a Comment