കോഴിക്കോട്: കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വിമാന നിരക്ക്1,27,000 രൂപയായി എയര്‍ ഇന്ത്യ പുതുക്കി നിശ്ചയിച്ചു. ഹജ്ജ് തീര്‍ത്ഥാടകരുടെ വിമാനനിരക്ക് കൂട്ടിയതിനെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് നിരക്ക് കുറച്ചത്. എന്നാല്‍ ഇനിയും നിരക്ക് കുറയ്ക്കണമെന്ന് ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു.
165000 രൂപ ടിക്കറ്റ് ചാര്‍ജ് ആയിരുന്നു ആദ്യം നിശ്ചയിച്ചത്. 38000 രൂപയാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. എയര്‍ഇന്ത്യ മാത്രം പങ്കെടുത്ത ടെന്‍ഡര്‍ റദ്ദാക്കണമെന്നും നിരക്ക് കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും മുസ്ലിംലീഗ് എംപിമാരും കേന്ദ്രത്തെ സമീപിച്ചിരുന്നു. വിഷയത്തില്‍ അനുകൂല മറുപടി ഉണ്ടാകുമെന്നായിരുന്നു കേന്ദ്രം അറിയിച്ചത്. ഇതിന് പിന്നാലെയാണ് എയര്‍ ഇന്ത്യ നിരക്ക് പുതുക്കി നിശ്ചയിച്ചത്.