പത്തനംതിട്ട റാന്നിയില്‍ സ്‌കൂളില്‍ കളിക്കുന്നതിനിടെ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. റാന്നി പ്ലാങ്കമണ്‍ ഗവ. എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥി ആരോണ്‍ പി വര്‍ഗീസ്(6) ആണ് മരിച്ചത്. സ്‌കൂളില്‍ കളിക്കുന്നതിനിടെ വീണു പരിക്കേറ്റ ആരോണിനെ ഇന്നലെ വൈകിട്ടാണു റാന്നിയിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്.
സ്‌കൂളില്‍ കളിക്കുന്നതിനിടെ വീണു കൈക്കുഴയ്ക്കു പരിക്കേറ്റ ആരോണിനെ ഇന്നലെ വൈകിട്ടാണ് റാന്നിയിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. കൈക്കുഴ പിടിച്ചിടുന്നതിനു മുന്നോടിയായി അനസ്‌തേഷ്യ നല്‍കിയിരുന്നു. വൈകാതെ കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമായതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്നലെ വൈകിട്ട് സ്‌കൂളില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്ന സമയത്ത് വീണതിനെ തുടര്‍ന്ന് ആരോണിന്റെ വലതുകൈമുട്ടിന്റെ ഭാഗത്ത് വേദനയുണ്ടായിരുന്നു. വീട്ടിലെത്തിയതിനുശേഷം വൈകുന്നേരം അമ്മയും അയല്‍വാസിയായ സ്ത്രീയും കുഞ്ഞിനെയും കൊണ്ട് റാന്നി അങ്ങാടിയിലുള്ള ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ വച്ച് കുഞ്ഞിന് ശാരീരിക അസ്വസ്ഥതകള്‍ വര്‍ധിക്കുകയും കൂടുതല്‍ ചികിത്സയ്ക്കായി കോഴഞ്ചേരി ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ഏകദശം പത്ത് മണിയോടെയായിരുന്നു കുഞ്ഞിന്റെ മരണം.