വയനാട്: മാനന്തവാടി ജനവാസമേഖലയില്‍ 12 മണിക്കൂറിലധികമായി നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കാട്ടാനയെ മയക്കുവെടി വെച്ചു. ശ്രമം വിജയകരമായെന്നും ആന മയങ്ങിതുടങ്ങിയെന്നും ദൗത്യസംഘം അറിയിച്ചു. ഒന്നര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് മയക്കുവെടി വെച്ചത്. മയക്കുവെടി പ്രയോഗിച്ചതിനു ശേഷം അനങ്ങാന്‍ കഴിയാതെ നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാന. കൊമ്പനെ ഇനി കര്‍ണ്ണാടകയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
കുങ്കിയാനകളെ ഉടന്‍ കാട്ടാനയ്ക്ക് സമീപമെത്തിക്കും. കാട്ടാന പൂര്‍ണമായി മയങ്ങി കഴിഞ്ഞാല്‍ മൂന്ന് കുങ്കിയാനകളും ചേര്‍ന്ന എലിഫന്റ് ആംബുലന്‍സിലേക്ക് കയറ്റുമെന്നാണ് വിവരം. 20 വയസിന് താഴെ പ്രായമുള്ള കൊമ്പന്‍ കര്‍ണാടക വനമേഖലയില്‍ നിന്നുമാണ് വയനാട്ടിലെത്തിയത്.
മാനന്തവാടിക്കടുത്ത് പായോടാണ് റേഡിയോ കോളര്‍ ഘടിപ്പിച്ച ഒറ്റയാന്‍ ഇറങ്ങിയത്. കര്‍ണാടക വനമേഖലയില്‍ നിന്നാണ് 20 വയസ്സിന് താഴെ പ്രായമുള്ള കൊമ്പന്‍ എത്തിയത്. നാഗര്‍ഹോള ദേശീയ ഉദ്യാനത്തില്‍ ഉള്ള ആനയാണെന്നാണ് വിവരം. മണിക്കൂറുകളായി നാട്ടില്‍ ഇറങ്ങി നടക്കുകയായിരുന്നു. മാനന്തവാടിയെ മുളമുനയില്‍ നിര്‍ത്തിയ കൊമ്പനെ മയക്കുവെടി വെച്ച് പിടിക്കുകയല്ലാതെ മറ്റൊരു മാര്‍ഗം ഇല്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.