Newsperseconds.com

പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം; മുസ്ലീം ലീഗ് റാലിയില്‍ കോഴിക്കോട് കടപ്പുറത്ത് അണിനിരന്നത് ആയിരക്കണക്കിനാളുകള്‍

ezdn49gv1kb41

കോഴിക്കോട്: പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള മുസ്ലീം ലീഗ് റാലിയില്‍ എ ഐ സി സി അംഗം ശശിതരൂര്‍ എം പി മുഖ്യാതിഥിയായി. പാണക്കാട് സാദിഖലി തങ്ങള്‍ റാലി ഉദ്ഘാടനം ചെയ്തു.ലീഗിന്റെ മുഖ്യ നേതാക്കന്‍മാര്‍ എല്ലാവരും പങ്കെടുത്ത റാലിയില്‍ ആയിരക്കണക്കിന് ജനങ്ങളാണ് ഐക്യദാര്‍ഢ്യം അറിയിച്ച് എത്തിയത്.

ഇസ്രയേല്‍ അധിനിവേശത്തിനെതിരായ പലസ്ഥീന്‍ ചെറുത്ത് നില്‍പ്പിനെ കുറിച്ചും പലസ്തീനൊപ്പം നില്‍ക്കാത്ത ഇന്ത്യന്‍ നിലപാടിനെയും ലീഗ് റാലിയില്‍ സാദിഖലി ചോദ്യം ചെയ്തു. ഇസ്രായേല്‍ അധിനിവേശത്തെ എന്നും ശക്തമായി എതിര്‍ത്ത രാജ്യമാണ് ഇന്ത്യയെന്ന് സാദിഖലി ചൂണ്ടികാട്ടി.

നിരപരാധികളായ മനുഷ്യര്‍ മരിച്ചു വീഴുമ്പോള്‍ ഇസ്രയേല്‍ അക്രമണം ന്യായീകരിക്കാനാകില്ലെന്നും പലസ്ഥീന്‍ ജനതയ്ക്ക് ജീവിക്കാന്‍ അവകാശമുണ്ടെന്നും ഉറക്കം നടിക്കുന്ന രാജ്യങ്ങള്‍ ഉണരണമെന്നും ശശി തരൂര്‍ പറഞ്ഞു. യുദ്ധത്തിന് മതമറിയില്ല, ഇത് മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടി സംഘടിപ്പിച്ച റാലിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment