Newsperseconds.com

സംസ്ഥാന ബജറ്റ് അവതരണത്തിനായി ധനമന്ത്രി കെ എൻ ബാല​ഗോപാൽ നിയമസഭയിലെത്തി; ബജറ്റ് അവതരണം ആരംഭിച്ചു

Untitled Design (8)

ഈ വർത്തെെ സംസ്ഥാന ബജറ്റ് അവതരണത്തിനായി ധനമന്ത്രി കെ എൻ ബാല​ഗോപാൽ നിയമസഭയിലെത്തി. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയുള്ള ബജറ്റ് അവതരണം കൂടിയാണിത്. ധനമന്ത്രി 8.55 ഓടെ സഭയിലെത്തി. ഭരണപക്ഷ എംഎൽഎമാർക്ക് ഹസ്ത​ദാനം നൽകിയ ശേഷം പ്രതിപക്ഷ എംഎൽഎമാർക്കും ഹസ്തദാനം നൽകി, ഇവരുമായി സംസാരിച്ച ശേഷം മന്ത്രി ഇരിപ്പിടത്തിലേക്കെത്തി. സ്പീക്ക‍ർ ചെയറിലെത്തിയതോടെ ധനമന്ത്രിയെ ബജറ്റ് അവതരണത്തിന് ക്ഷണിക്കുകയായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്നതിനാൽ കഴിഞ്ഞ ബജറ്റിലേതിന് സമാനമായി കടുത്ത നികുതിഭാരം അടിച്ചേൽപ്പിക്കാൻ സാധ്യത കുറവാണ്. ക്ഷേമപെൻഷൻ വർദ്ധിപ്പിക്കുമോ എന്നാണ് ഈ ബജറ്റിൽ എല്ലാവരും ഉറ്റുനോക്കുന്നത്. പെൻഷൻ 2300 രൂപയായി ഉയ‍ർത്തുമെന്നാണ് എന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപനം. എന്നാൽ, പ്രതിസന്ധികാലത്ത് പെൻഷൻ തുക വർധിപ്പിക്കാതെ തുക കൃത്യമായി നൽകുക എന്നതാണ് സർക്കാർ ആലോചന.

tag; Finance Minister KN Balagopal reached the Legislative Assembly to present the state budget; Budget presentation has started

Share this Article

Leave a Comment