കേരളത്തില്‍ കോവിഡിന് ശേഷം വന്നത് വന്‍മാറ്റമെന്ന് ധനമന്ത്രി. വര്‍ക്ക് ഫ്രം ഹോം വ്യാപിപ്പിക്കുന്നതിന് വര്‍ക്ക് പോഡുകള്‍ സ്ഥാപിക്കും. കേരളത്തില്‍ വ്യാപകമായി ലീസ് സെന്റര്‍ തുടങ്ങാന്‍ പത്ത് കോടി. ഇക്കോ ടൂറിസം മെച്ചപ്പെടുത്തും. സ്വകാര്യപങ്കാളിത്തം ഉറപ്പിക്കും. ടൂറിസം മേഖലയില്‍ 5000 കോടിയുടെ വികസനപദ്ധതികള്‍ നടപ്പിലാക്കും.
വിദേശരാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്ന് പഠിക്കാന്‍ പോകുന്നവരുടെ എണ്ണം കൂടിവരികയാണ്. ലോകോത്തരനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമാറ്റം കൊണ്ടുവരും. വിദേശസര്‍വ്വകലാശാല ക്യാമ്പസുകള്‍ കേരളത്തിലും ആരംഭിക്കും. കായികമേഖലയില്‍ പുതിയ കായികനയം കൊണ്ട് വരും. പതിനായിരത്തിലേറെ തൊഴിലവസരങ്ങള്‍ കായിക മേഖലയില്‍ കൊണ്ട് വരും. കായിക സമ്മിറ്റിലൂടെ 5000 കോടി നിക്ഷേപം.
കാര്‍ഷികമേഖലയ്ക്ക് 1698 കോടി. ഭക്ഷ്യകാര്‍ഷിക മേഖലയുടെ വാണിജ്യവത്ക്കരണം പ്രോത്സാഹിപ്പിക്കും. നാളികേരം വികസനത്തിന് 65 കോടി. 93.6 കോടി നെല്ലുല്‍പാദനത്തിന് വകയിരുത്തി. സുഗന്ധ വ്യജ്ഞന കൃഷിക്ക് 4.6 കോടി. ക്ഷീര വികസനത്തിന് 150.25 കോടി വകയിരുത്തി. കാര്‍ഷിക സര്‍വ്വകലാശാലക്ക് 75 കോടി. മൃഗ പരിപാലനത്തിന് 535.9 കോടി. മത്സ്യബന്ധനത്തിന് 80 കോടി വകയിരുത്തി.