Newsperseconds.com

വിദ്യാര്‍ഥി സംഘര്‍ഷം; അടച്ചുപൂട്ടിയ കോഴിക്കോട് എന്‍ഐടി കാമ്പസ് ഇന്ന് തുറന്നു

Capture

കോഴിക്കോട്: വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ കോഴിക്കോട് എന്‍ഐടി കാമ്പസ് ഇന്ന് തുറന്നു. കാലിക്കറ്റ് എന്‍ഐടിയില്‍ വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ വലിയ സംഘര്‍ഷം നടന്നിരുന്നു.

രാമ ക്ഷേത്ര പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി കോളേജില്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ ഇന്ത്യയുടെ ഭൂപടം കാവി നിറത്തില്‍ വരയ്ക്കുകയും പ്രകോപന രീതിയില്‍ ചില മുദ്രാവാക്യങ്ങളും ഉയര്‍ത്തിയിരുന്നു. ഇന്ത്യയെ കാവി നിറത്തില്‍ വരച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥിയെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.

വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്തിന് പിന്നാലെ കനത്ത പ്രതിഷേധമുയര്‍ന്നു. ഇതേ തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് കാമ്പസ് അടച്ചത്. ഇതിനുപിന്നാലെ നാലാം വര്‍ഷ വിദ്യാര്‍ഥി വൈശാഖ് പ്രേംകുമാറിന്റെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചിരുന്നു. വൈശാഖ് സമര്‍പ്പിച്ച അപ്പീലില്‍ അതോറിറ്റി തീരുമാനമെടുക്കുന്നതുവരെ നടപടികള്‍ പാടില്ലെന്നാണ് നിര്‍ദേശം.

Share this Article

Leave a Comment