Newsperseconds.com

കോഴിക്കോട് റോഡരികില്‍ എട്ട് പെട്ടികളിലാക്കിയ നിലയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി

Capture

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് റോഡരികില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. കാരശേരി വലിയ പറമ്പ്- തൊണ്ടയില്‍ റോഡില്‍ നിന്ന് 800 ഓളം ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. എട്ട് പെട്ടികളിലാക്കിയ നിലയിലാണ് റോഡരികില്‍ നിന്ന് കണ്ടെടുത്തത്. പാറമടയിലേക്ക് എത്തിച്ച ജലാറ്റിന്‍ സ്റ്റിക്കുകളാണ് ഇതെന്നാണ് നിഗമനം. വിവരം അറിഞ്ഞെത്തിയ പൊലീസ് പരിശോധന നടത്തുകയാണ്.

Share this Article

Leave a Comment