കൊച്ചി: കാക്കനാട് ഷവര്‍മ കഴിച്ചതിനു പിന്നാലെ യുവാവ് മരിച്ചെന്ന് പരാതി ഉയര്‍ന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ആറുപേര്‍ക്ക് കൂടി ആരോഗ്യപ്രശ്‌നങ്ങള്‍. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കൊച്ചിയിലെ ലെ ഹയാത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ആരോഗ്യ പ്രശ്‌നങ്ങളുള്ളത്.
അല്‍ഫാം,ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ ഉള്ളത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഇവരില്‍ നിന്ന് പ്രാഥമിക വിവരശേഖരണം നടത്തി. കാക്കനാട് പ്രദേശത്തുള്ള ഈ ആറ് പേരുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് അധികൃതര്‍ പറയുന്നു.മുനിസിപ്പാലിറ്റി അധികൃതര്‍ അടുത്ത ദിവസം തന്നെ ഹോട്ടല്‍ അടച്ചുപൂട്ടി.