തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പ്രധാന കേസും ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനമായി. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ഉപാധ്യക്ഷന്‍ ഉള്‍പ്പെടെ ഏഴുപേരാണ് കേസിലെ പ്രതികള്‍. പ്രോസിക്യൂഷന്‍ നിയമോപദേശം ഉണ്ടായിട്ടും കേസ് ക്രൈംബ്രാഞ്ചിന് കൈമാറാത്തത് വിവാദമായിരുന്നു.
മുഖ്യകണ്ണികള്‍ പിടിയിലായതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം. നിലവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി മാത്രമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഡിഐജി വി ജയനാഥിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഡിവെഎസ്പി ജലീല്‍ തോട്ടത്തിലാണ് സംഘത്തലവന്‍.