Newsperseconds.com

കോടികള്‍ ചികിത്സചിലവ് വരുന്ന അപൂര്‍വ രോഗങ്ങള്‍ക്ക് ഇനി മുതല്‍ ക്രൗഡ് ഫണ്ട്; ധനസമാഹരണത്തിനായി പരിപാടികള്‍ സംഘടിപ്പിച്ച് സര്‍ക്കാര്‍

Capture

തിരുവനന്തപുരം: അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്ക് ധനസമാഹരണത്തിനായി പരിപാടികള്‍ സംഘടിപ്പിച്ച് സര്‍ക്കാര്‍. കെയര്‍ എന്ന പേരില്‍ പുതിയ പദ്ധതിക്ക് തുടക്കമിടുകയാണ്. നിലവിലെ ചികിത്സാ പദ്ധതികള്‍ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് ക്രൗഡ് ഫണ്ടിംഗ് എന്ന പുതിയ ചിന്തയുമായി സര്‍ക്കാര്‍ എത്തുന്നത്.

അപൂര്‍വ്വ രോഗങ്ങളില്‍പെട്ട സ്‌പൈനല്‍ മസ്‌കുലര്‍ ഡിസ്‌ട്രോഫി, സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി പോലുള്ള രോഗങ്ങള്‍ക്കും ജീന്‍ തെറാപ്പിയടക്കമുള്ള ചികിത്സകള്‍ക്കും വേണ്ടിവരുന്ന തുക വളരെ വലുതാണ്. ഇതിന്റെ ചികിത്സയ്ക്ക് 50 ലക്ഷം രൂപ വരെ ചെലവാകുന്നുണ്ട്. അത് കൂടാതെ പ്രായമായവര്‍ക്കുള്ള ചികിത്സയുടെ ചെലവ് ഒന്നരക്കോടി വരെ വരുന്നുണ്ട്. ഇതിന് സര്‍ക്കാരിന്റെ തനത് ഫണ്ട് മാറ്റിവയ്ക്കുക പ്രായോഗികമല്ല. ഇവിടെയാണ് ക്രൗഡ് ഫണ്ടിംഗ് ഫലപ്രദമായി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ചികിത്സാരംഗത്ത് വലിയ തോതിലുള്ള മാറ്റം ഇതിലൂടെ കൊണ്ടുവരാനാകുമെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നു.

Share this Article

Leave a Comment