ചെന്നൈ: കേന്ദ്രത്തിനെതിരെ സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച ഡല്‍ഹി സമരത്തില്‍ എംകെ സ്റ്റാലിന്‍ പങ്കെടുക്കും. ഇക്കാര്യം അറിയിച്ച് ഡിഎംകെ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഈ മാസം എട്ടാം തീയതി ഡല്‍ഹിയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
‘സംസ്ഥാന സ്വയംഭരണം എന്ന മുദ്രാവാക്യത്തിന്റെ തീജ്വാലകളെ അണയ്ക്കാന്‍ ഫാസിസ്റ്റ് ബിജെപിക്ക് ഒരിക്കലും കഴിയില്ല. ധനകാര്യം, ഭരണം മുതലായവയില്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ നമ്മള്‍ ഉറപ്പായും ഉയര്‍ത്തിപ്പിടിക്കും! അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു’വെന്ന് കത്തില്‍ പറയുന്നു. കേരള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് സ്റ്റാലിന്റെ കത്ത്.