Newsperseconds.com

സംസ്ഥാനങ്ങളെ കേന്ദ്രം സാമ്പത്തികമായി തകര്‍ക്കുന്നു; ഡല്‍ഹി സമരത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് എളമരം കരീം

Capture

ന്യൂഡല്‍ഹി: കേന്ദ്രം സംസ്ഥാനങ്ങളെ സാമ്പത്തികമായി തകര്‍ക്കുകയാണെന്ന് എളമരം കരീം എംപി. കേന്ദ്രത്തിനെതിരെ കേരളം പ്രഖ്യാപിച്ച ഡല്‍ഹി സമരത്തില്‍ കേരള മുഖ്യമന്ത്രി, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുക്കും. യുഡിഎഫിനെ പങ്കെടുപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു എങ്കിലും വിജയിച്ചില്ല. സമരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെ മതേതര ജനാധിപത്യ പാര്‍ട്ടികളെ മുഖ്യമന്ത്രി നേരിട്ട് ക്ഷണിച്ചു. അവര്‍ പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും എളമരം കരീം പറഞ്ഞു.

സമരത്തില്‍ എംകെ സ്റ്റാലിന്‍ പങ്കെടുക്കും. ഇക്കാര്യം അറിയിച്ച് ഡിഎംകെ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഈ മാസം എട്ടാം തീയതി ഡല്‍ഹിയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡിഎംകെ, ആര്‍ജെഡി, ആംആദ്മി പാര്‍ട്ടി, ജെഎംഎം, എന്‍സിപി എന്നിവരെ ക്ഷണിച്ചു. ജന്തര്‍ മന്ദിറില്‍ സമരത്തിന് അനുമതി നല്‍കിയിട്ടുണ്ട്. കര്‍ണാടകയുടെ സമര പ്രഖ്യാപനം കേന്ദ്രത്തിന് എതിരായ കേരളത്തിന്റെ നിലപാട് ശരിവയ്ക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment