കോഴിക്കോട്: നാഥുറാം ഗോഡ്‌സെയെ മഹത് വല്‍ക്കരിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ പ്രതിഷേധം ശക്തം. അധ്യാപികക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് എന്‍ഐടിക്ക് മുന്നില്‍ വിവിധ യുവജന സംഘടനകള്‍ ഇന്ന് കോഴിക്കോട് എന്‍ഐടിയിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 10 നാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ മാര്‍ച്ച്.
കൂടാതെ, 12 മണിയോടെ യൂത്ത് കോണ്‍ഗ്രസ് കുന്നമംഗലം നിയോജകമണ്ഡലം കമ്മറ്റി പ്രഖ്യാപിച്ച മാര്‍ച്ച് ഡിസിസി അധ്യക്ഷന്‍ കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് എംഎസ്എഫും എന്‍ഐടി ക്യാമ്പസിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഗോഡ്സയെ മഹത്വല്‍ക്കരിച്ച അധ്യാപികയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.