Newsperseconds.com

കേന്ദ്രത്തിനെതിരെ കേരളം ഇന്ന് ഡല്‍ഹിയില്‍ സമരം നടത്തും; പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി നേതാക്കളെത്തും

Capture

ന്യൂഡല്‍ഹി: കേന്ദ്രത്തിന് എതിരായ കേരളത്തിന്റെ സമരം ഇന്ന് ഡല്‍ഹി ജന്തര്‍മന്ദറില്‍ നടക്കും. 11 മണിക്ക് ആരംഭിക്കുന്ന പ്രതിഷേധത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കും. ഇന്‍ഡ്യ സഖ്യത്തിലെ നേതാക്കളും പ്രതിഷേധത്തിന്റെ ഭാഗമാകും. മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, എന്‍ഡിഎഫിന്റെ പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവര്‍ ജന്തര്‍മന്ദറിലേക്ക് മാര്‍ച്ച് ചെയ്യും. കൂടാതെ, ഡല്‍ഹിയിലെ വിവിധ മലയാളി സംഘടനകള്‍ ജന്തര്‍മന്ദറില്‍ എത്തും. എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ഡിഎംകെ നേതാക്കള്‍ അടക്കം പ്രതിഷേധത്തിന് പിന്തുണയുമായി എത്തും.

അവസാനമായിട്ട് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് കേരളം ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്നത്. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടത് നേടിയെടുക്കാന്‍ നടത്തുന്ന ഇന്നത്തെ സമരം രാജ്യവ്യാപകമായി ചര്‍ച്ചയാക്കാനാണ് കേരളത്തിന്റെ നീക്കം. ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അവഗണനയാണെന്ന് കേരളം ആരോപിക്കുന്നു.

Share this Article

Leave a Comment