Newsperseconds.com

അതിരപ്പിള്ളിയില്‍ വെള്ളച്ചാട്ടം കാണാനെത്തിയ ദമ്പതികളെ കാട്ടാന ആക്രമിച്ചു

Capture

തൃശ്ശൂര്‍: തൃശൂര്‍ അതിരപ്പിള്ളിയില്‍ തമിഴ്നാട് സ്വദേശികളായ ദമ്പതികളെ കാട്ടാന ആക്രമിച്ചു. അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്ട ശേഷം വെറ്റിലപ്പാറയിലേക്ക് ബൈക്കില്‍ വരുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ബൈക്കില്‍ എത്തിയ സുരേഷ്, സെല്‍വി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഷോളയാര്‍ വ്യൂ പോയിന്റില്‍ വച്ചായിരുന്നു ആക്രമണം. കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. ആക്രമണത്തില്‍ ബൈക്കിന്റെ പുറകിലിരുന്ന സെല്‍വിയ്ക്ക്(40) പരിക്കേറ്റു.

Share this Article

Leave a Comment