മലപ്പുറം: പെരിന്തല്‍മണ്ണയില്‍ രണ്ടുവയസ്സുകാരന്‍ പാമ്പു കടിയേറ്റ് മരിച്ചു. സുഹൈല്‍ – ജംഷിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഉമര്‍ ആണ് മരിച്ചത്. കുട്ടി വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പാമ്പിന്റെ കടിയേല്‍ക്കുന്നത്. കുട്ടിയുടെ കരച്ചില്‍ കേട്ട് പരിശോധിച്ചപ്പോഴാണ് കാലില്‍ പാമ്പ് കടിച്ച പാട് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രാത്രിയോടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പുകടിയേറ്റു; പെരിന്തല്‍മണ്ണയില്‍ രണ്ടുവയസ്സുകാരന് ദാരുണാന്ത്യം
- Related News
- Latest News