Newsperseconds.com

കേരളത്തില്‍ നിന്നും അയോധ്യയിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസ് ഇന്ന് ആരംഭിച്ചു

Capture

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള ആദ്യ ‘ആസ്ത’ പ്രത്യേക ട്രെയിന്‍ ഇന്ന് അയോധ്യയിലേക്ക് സര്‍വീസ് ആരംഭിച്ചു. തിരുവനന്തപുരത്തെ കൊച്ചുവേളിയില്‍ നിന്നാണ് രാവിലെ സര്‍വ്വീസ് ആരംഭിച്ചത്. മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രി ഒ രാജഗോപാല്‍ ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്തു. 20 കോച്ചുകള്‍ ഉള്ള ആസ്ത ട്രെയിനില്‍ 972 യാത്രക്കാരാണുള്ളത്.

അയോധ്യയില്‍ പുതുതായി നിര്‍മ്മിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ പശ്ചാത്തലത്തിലാണ് ഈ സ്‌പെഷ്യല്‍ സര്‍വീസ് വന്നത്. നോണ്‍ എസി സ്ലീപ്പര്‍ ട്രെയിന്‍ ഒരു സാധാരണ ട്രെയിനല്ലെന്നും ഐആര്‍സിടിസി നടത്തുന്ന ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിനുകളുടെ ലൈനിലാണ് ഇത് പ്രവര്‍ത്തിക്കുകയെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ട്രെയിന്‍ 12ന് പുലര്‍ച്ചെ രണ്ട് മണിക്ക് അയോധ്യയില്‍ എത്തും. 13ന് പുലര്‍ച്ചെ അയോധ്യയില്‍ നിന്ന് തിരിച്ച് 15ന് രാത്രി കൊച്ചുവെളിയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരണം. ജനുവരി 30ന് ആദ്യ സര്‍വീസ് തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് റദ്ദാക്കുകയായിരുന്നു. ഉത്തരേന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരുടെ തിരക്ക് കാരണം ആവശ്യമായ കോച്ചുകള്‍ ലഭ്യമല്ലാത്തതാണ് റദ്ദാക്കാന്‍ കാരണമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. യാത്രയും ഭക്ഷണം, താമസം, ദര്‍ശനം എന്നിവയുമുള്‍പ്പടെ ടിക്കറ്റ് നിരക്ക് 3300 രൂപയാണ്. യാത്രക്കാര്‍ യുപിയിലെത്തുന്നോടെ അവിടെയുള്ള വളന്റിയര്‍മാര്‍ സൗകര്യങ്ങളൊരുക്കുമെന്നാണ് വിവരം. വലിയ യാത്രായപ്പോടെയാണ് അയോധ്യയിലേക്കുള്ള ആദ്യ സര്‍വ്വീസ് പുറപ്പെട്ടത്.

Share this Article

Leave a Comment