Newsperseconds.com

കലൂര്‍ കടവന്ത്രയിലെ ബാറില്‍ വെടിവെപ്പ്; മൂന്ന് ബാര്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു

Capture

കൊച്ചി: കലൂര്‍ കടവന്ത്രയിലെ ബാറില്‍ വെടിവെപ്പ്. ബാര്‍ ജീവനക്കാരുമായുള്ള തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് വിവരം. മൂന്ന് ബാര്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിജിന്‍, അഖില്‍ തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് വെടിവെപ്പുണ്ടായത്.

ബാറില്‍ മദ്യപിക്കാനെത്തിയവരാണ് വെടി വെച്ചത്. എയര്‍ പിസ്റ്റളില്‍ നിന്നാണ് വെടിയുതിര്‍ത്തിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എറണാകുളം നോര്‍ത്ത് പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.

Share this Article

Leave a Comment