Newsperseconds.com

തൃപ്പൂണിത്തുറയില്‍ പടക്ക വില്‍പ്പനശാലയില്‍ വന്‍തീപിടിത്തം; ആറ് പേര്‍ക്ക് പരിക്കേറ്റു; രണ്ട് പേരുടെ നില ഗുരുതരം

Capture

കൊച്ചി: തൃപ്പൂണിത്തുറയില്‍ പടക്ക വില്‍പ്പനശാലയില്‍ വന്‍തീപിടിത്തം. തീ പിടിത്തത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തില്‍ നിന്നിറക്കുമ്പോള്‍ പൊട്ടിത്തെറിച്ചത്. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

സമീപത്തെ 30 ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. ഉഗ്ര സ്‌ഫോടനമാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തെക്കുംഭാഗത്തെ പടക്കക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. 300 മീറ്റര്‍ അകലെ വരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി. ക്ഷേത്ര ഉത്സവത്തിനെത്തിച്ച പടക്കമാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം.

Share this Article

Leave a Comment